Saturday, 16 August 2025

FIFTH WEEK @M T H S AARUMURIKKADA

 ബി എഡ്കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ചയും സ്കൂളിൽ ഞങ്ങൾ വിജയകരമായി പൂർത്തിയാക്കി.

11/08/2025 മുതൽ 16/08/2025 വരെയായിരുന്നു ഈ ആഴ്ചയിൽ സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നത്. ഓഗസ്റ്റ് 15നോട് അനുബന്ധിച്ച് വെള്ളിയാഴ്ച സ്കൂളിൽ അവധി ദിനം ആയിരുന്നു. ഓണപ്പരീക്ഷക്ക് മുൻപുള്ള അവസാനത്തെ ആഴ്ചയായിരുന്നു ഇത് ആയതുകൊണ്ട് തന്നെ ഓണപ്പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾക്ക് പാഠഭാഗങ്ങളുടെ റിവിഷൻ ഒക്കെ കൃത്യമായി നടത്തി. ഓണ പരീക്ഷയ്ക്ക് മുന്നോടിയെന്ന വണ്ണം ഒരു ചെറിയ പരീക്ഷയും മലയാളം വിഷയത്തിൽ ഒമ്പതാം ക്ലാസിന് നടത്തുകയുണ്ടായി. ജനറൽ ഒബ്സർവേഷൻ നടന്ന ആഴ്ച കൂടിയായിരുന്നു അത്. വ്യാഴാഴ്ച ദിവസം സ്കൂളിൽ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്കായിരുന്നു അതിനുള്ള ചുമതല. 2024 -2025 അധ്യയനവർഷത്തിൽ പത്താം ക്ലാസിൽ മികച്ച മാർക്ക് വേടിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ഈയാഴ്ച തന്നെയാണ് സ്കൂളിൽ സംഘടിപ്പിച്ചത്. വെള്ളിയാഴ്ച സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവധി ആയതുകൊണ്ട് തന്നെ ശനിയാഴ്ച സ്കൂളിൽ പ്രവർത്തി ദിനം ആയിരുന്നു.

 ഓണപ്പരീക്ഷ യോടനുബന്ധിച്ച് ഉള്ള തിരക്കുകൾ ആയിരുന്നു ഈയാഴ്ച കൂടുതലായും അനുഭവപ്പെട്ടത്. ഇനി ഞങ്ങൾക്ക് കുറച്ചു ദിവസത്തേക്ക് സ്കൂളിൽ പോകേണ്ടതില്ല എന്നത് കുറച്ചു വിഷമം ഉള്ള കാര്യമായിരുന്നു. ഓണപ്പരീക്ഷയും ഓണാവധിയും ഓണാഘോഷങ്ങളും ഒക്കെ കഴിഞ്ഞ് മാത്രമാണ് ഇനി സ്കൂളിലേക്ക് പോകേണ്ടത്.


 എല്ലാ ആഴ്ചയുടെയും അവസാനം നടക്കാറുള്ള വാരാന്ത്യ പ്രതിഫലനം ഈയാഴ്ച ഓൺലൈനായി ശനിയാഴ്ച രാത്രിയാണ് നടന്നത്. രാത്രി 8 മണി മുതൽ 9 മണി വരെയായിരുന്നു വാരാന്ത്യ പ്രതിഫലനം. മലയാള അധ്യാപകനായ സാറിന്റെ നേതൃത്വത്തിലാണ് ഇത് നടത്തപ്പെട്ടത്. ഓണപരീക്ഷയുടെ തിരക്കും ഇലക്ഷൻ വിശേഷങ്ങളും  സ്വാതന്ത്ര്യദിനാഘോഷവും ഒക്കെ തന്നെയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്.

Friday, 15 August 2025

INDEPENDENCE DAY♥️🕊️


        പ്രധാന അധ്യാപിക പതാക ഉയർത്തുന്നു



   ആറുമുറിക്കട സ്കൂളിലെ സ്വാതന്ത്ര്യ ദിനാ ഘോഷം


                        ഭാരതം  എഴുപത്തിയൊൻപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ ദിവസം ആറു മുറിക്കട മാർത്തോമാ സ്കൂളുകളിലും ഞങ്ങൾ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കുറച്ചു കുട്ടികൾ മാത്രമാണ് ഇന്നേദിവസം സ്കൂളിൽ എത്തിച്ചേർന്നത്. സ്കൗട്ടിലെയും ഗൈഡിലേയും  റെഡ് ക്രോസ് ടീമിലെയും കുട്ടികൾ സ്കൂളിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. അധ്യാപകരും പിടിഎ പ്രസിഡന്റും  ഹെഡ്മിസ്ട്രസും ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളും കുറച്ചു രക്ഷിതാക്കളും ആണ്  ചടങ്ങിൽ പങ്കെടുത്തത്. പ്രധാന അധ്യാപിക പതാക ഉയർത്തുകയും കുട്ടികളുടെ വകയായി കലാപരിപാടികൾ നടത്തപ്പെടുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിപാടി രാവിലെ തന്നെ അവസാനിച്ചു ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് മടങ്ങി.

Wednesday, 13 August 2025

SCHOOL PARLIAMENTARY ELECTION


            കുട്ടികൾ വോട്ട് രേഖപ്പെടുത്തുന്നു
                   വോട്ട് ചെയ്ത ശേഷം കുട്ടികൾ

 സ്കൂളിലെ പാർലമെന്ററി ഇലക്ഷൻ പതിനാലാം തീയതി ബുധനാഴ്ചയാണ് നടന്നത്. രാവിലെ  എത്തിയ സമയം തന്നെ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ഇതിനായുള്ള ഒരുക്കത്തിൽ ആയിരുന്നു. ഒരു ക്ലാസ് റൂമിൽ ഇലക്ഷൻ ആയുള്ള  സജീകരണങ്ങൾ ഞങ്ങൾ തയ്യാറാക്കി. ആധുനിക വോട്ടിംഗ് സമ്പ്രദായങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ലാപ്ടോപ്പും മറ്റു ഉപകരണങ്ങളും തന്നെ ഈ ഇലക്ഷനായി ഞങ്ങൾ ഉപയോഗിച്ചു. ഏകദേശം 11 മണിക്ക് തുടങ്ങിയ ഇലക്ഷൻ ഉച്ച വരെ നീണ്ടു നിന്നു. എല്ലാ ക്ലാസുകളിലെയും ലീഡർമാരെ ഈ ഇലക്ഷനിലൂടെ ഞങ്ങൾ തിരഞ്ഞെടുത്തു.

🎖️അനുമോദന യോഗവും അവാർഡ് വിതരണവും 🎖️

 2024-2025 എസ് എസ് എൽ സി വിദ്യാർത്ഥികൾ ക്കുള്ള അവാർഡ് വിതരണവും അനുമോദനവും 

      2024 25 എസ്എസ്എൽസി ബാച്ചിലെ കുട്ടികൾക്ക് അവരുടെ ഉന്നത വിജയത്തിനുള്ള അനുമോദന ചടങ്ങും അവാർഡ് വിതരണവും 13/08/2025 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് സ്കൂളിൽ നടത്തപെട്ടു. കൃത്യസമയത്ത് തന്നെ പൂർവ്വ വിദ്യാർത്ഥികളും  അധ്യാപകരും ഹെഡ്മിസ്ട്രസും ചടങ്ങിലെ മുഖ്യ അതിഥികളായ സ്കൂൾ മാനേജറും പിടിഎ പ്രസിഡന്റും  അതോടൊപ്പം തന്നെ എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂളിൽ എത്തിച്ചേർന്നു. ഈ പരിപാടികൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങളൊക്കെ നടത്തിയത് ഞങ്ങൾ വിദ്യാർത്ഥികളും ടിടിസി വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ്. രാവിലെ മുതൽ തന്നെ ഇതിന്റെ ഒരുക്കങ്ങൾ ഞങ്ങൾ തുടങ്ങിയിരുന്നു. സ്കൂളിലെ ഒരു വലിയ ക്ലാസ് തന്നെ ഇതിനുള്ള വേദിയായി ഞങ്ങൾ അലങ്കരിച്ചു. ബാനറും അലങ്കാരവസ്തുക്കളും കൊണ്ട് ആ വേദി ഞങ്ങൾ മനോഹരമാക്കി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവർക്കും മൊമെന്റോയും അതോടൊപ്പം തന്നെ യുഎസ്എസ് വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും ആ വേദിയിൽ വച്ച് നൽകി. ചടങ്ങുകൾ ഒക്കെ തീർന്ന് നാലുമണിക്ക് ശേഷമാണ് ഞങ്ങളും സ്കൂൾവിട്ട് വീട്ടിലേക്ക് പോയത്.

Friday, 8 August 2025

FOURTH WEEK @M T H S AARUMURIKKADA

 4/8/25 തിങ്കൾ മുതൽ 8/8/25വെള്ളി വരെയായിരുന്നു ഈയാഴ്ചത്തെ ക്ലാസുകൾ ഉണ്ടായിരുന്നത്. എല്ലാദിവസവും സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. മുടങ്ങാതെ എല്ലാ ദിവസവും സ്കൂളിൽ എത്തി ചേരാൻ സാധിച്ചു. ഓഗസ്റ്റ് ആറിന് നടത്തപ്പെട്ട ഹിരോഷിമ ദിന പരിപാടിയായിരുന്നു ഈ യാഴ്ച പ്രധാനപ്പെട്ട ഒരു സംഭവം. മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി അത്യാവശ്യ വിപുലമായി തന്നെയാണ് ഈ ദിനം അനുസ്മരിച്ചത്. 

           തിങ്കളാഴ്ച ദിവസം സ്കൂളിൽ എത്തിച്ചേർന്നപ്പോൾ തന്നെ ഒരു സന്തോഷ വാർത്തയാണ് അറിയാനിടയായത്. സ്കൂളിലെ കുട്ടികൾ  ഡിസ്ട്രിക്ട് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സമ്മാനാർഹർ ആവുകയും അടുത്ത തലത്തിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചു എന്നും അറിയാൻ സാധിച്ചു.

          ഈയാഴ്ച എല്ലാ ദിവസവും ക്ലാസുകൾ ലഭിച്ചിരുന്നു. ഒഴിവു സമയങ്ങൾ എല്ലായിപ്പോഴും ചെയ്യുന്നതുപോലെ പാഠസൂത്രണങ്ങളും മറ്റും  തയ്യാറാക്കാനായി ഉപയോഗിച്ചു. ഓഗസ്റ്റ് 6 ഹിരോഷിമ ദിന പരിപാടിയുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളിൽ എല്ലാം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഞങ്ങൾ ബിഎഡ് ടിടിസി അധ്യാപക വിദ്യാർത്ഥികൾ  ആണ് ഹിരോഷിമ ദിന റാലിയിലേക്ക് ആവശ്യമായ സുഡോക്കു കൊക്കുക ളെയും  പ്ലക്കാടുകളും നിർമിച്ചത്.

       ഓഗസ്റ്റ് ആറാം തീയതി രാവിലെ തന്നെ കുട്ടികളും അധ്യാപകരും അനധ്യാപകരും ചേരുന്ന റാലി ആരംഭിക്കുകയുണ്ടായി. റോഡിലൂടെ കുട്ടികളെ കൃത്യമായി നിർദ്ദേശങ്ങൾ നൽകി നയിച്ചുകൊണ്ട് പോകുന്നതിനുള്ള ഉത്തരവാദിത്വം ഞങ്ങൾ അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും ഏറ്റെടുത്തു. റാലിക്ക് ശേഷം കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു. അതിനുശേഷം സ്കൂളിൽ റെഗുലർ ക്ലാസുകൾ നടത്തപ്പെട്ടു. മാത്രമല്ല ഞങ്ങൾക്ക് മലയാളം അധ്യാപകന്റെ ഓപ്ഷണല്‍  ഒബ്സർവേഷൻ കൂടി ഈയാഴ്ച ഉണ്ടായിരുന്നു. സ്കൂളിൽ ഉച്ചയ്ക്ക് ശേഷം നടക്കാറുള്ള കായിക പരിശീലനങ്ങൾ ഈ ആഴ്ചയും മുടക്കം കൂടാതെ നടത്തപ്പെട്ടു.

ഡിസ്ട്രിക്റ്റ് ബോൾ ബാഡ്മിന്റൺ സമ്മാനവുമായി കുട്ടികൾ
                         കരാട്ടെ പരിശീലനം
                     ഹിരോഷിമ ദിന റാലി

        അധ്യാപന പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച പൂർത്തിയാക്കിയതിന് ശേഷമുള്ള വാരാന്ത്യ പ്രതിഫലനം ഒമ്പതാം തീയതി ശനി യാഴ്ച കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി. വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് അന്നേദിവസം കോളേജിൽ  വന്നത്. ഓപ്ഷണൽ റിഫ്ലക്ഷൻ മലയാളം അധ്യാപകനായ അഖിൽ സാറിന്റെ നേതൃത്വത്തിൽ 11 മണി മുതൽ 11. 30 വരെ നടത്തപ്പെട്ടു. എല്ലാവരും അവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളും ഈ റിഫ്ലക്ഷനിൽ പങ്കുവയ്ക്കുകയുണ്ടായി. 


Wednesday, 6 August 2025

🕊️🕊️ഹിരോഷിമ ദിനം 🕊️🕊️

              🕊️ഓഗസ്റ്റ് 6:ഹിരോഷിമാ ദിനം 🕊️








 


            ഓഗസ്റ്റ് 6 ഹിരോഷിമ ദിന  അനുസ്‌മരണം മാർത്തോമാ സ്കൂളിലും വിപുലമായി തന്നെ നടത്തപെട്ടു. കുട്ടികളും അധ്യാപകരും അനധ്യാപകരും ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളും രക്ഷിതാക്കളും എല്ലാവരും പങ്കെടുത്ത റാലിയായിരുന്നു ദിനത്തിന്റെ പ്രധാന ആകർഷണം. രാവിലെ 10 മണിയോടുകൂടി റാലി ആരംഭിച്ചു. റാലിയിൽ അനൗൺസ്മെന്റ് നടത്തിയത് ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളുടെ കൂടെയുള്ള നോയലും  ജെസ്‌നയും ആണ്. സ്കൂളിന്റെ മുൻവശം മുതൽ പഴയ ഫയർ സ്റ്റേഷൻ വരെയായിരുന്നു റാലി സംഘടിപ്പിച്ചിരുന്നത്. കുട്ടികളെ അധിക ദൂരം നടത്താതെ വിജയകരമായി   തന്നെ റാലി അവസാനിപ്പിക്കാൻ സാധിച്ചു. അതിനുശേഷം കുട്ടികൾക്ക് സ്ക്വാഷ്  വിതരണവും പായസവിതരണവും ഉണ്ടായിരുന്നു. സ്കൂളിൽ ഉച്ചയ്ക്കുശേഷം  റെഗുലർ ക്ലാസുകൾ നടത്തപ്പെട്ടു.

Friday, 1 August 2025

THIRD WEEK@M T H S AARUMURIKKADA✨🧑‍🏫

അധ്യാപന പരിശീലനത്തിന്റെ മൂന്നാം ആഴ്ച 🧑‍🏫
 


                             ക്വിസ് മത്സരം
                     ദേശീയ ഗാനം ചൊല്ലുന്ന കുട്ടികൾ



                     കായിക പരിശീലനങ്ങൾ 

        ഇരുപത്തിയെട്ടാം തീയതി തിങ്കളാഴ്ച മുതൽ ഒന്നാം തീയതി വെള്ളിയാഴ്ച വരെയായിരുന്നു അധ്യാപന പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച. വളരെയധികം അനുഭവങ്ങളും അറിവുകളും സമ്മാനിച്ച ഒരാഴ്ച തന്നെയായിരുന്നു ഇതും. എല്ലാദിവസവും ഈ ആഴ്ചയിൽ ക്ലാസുകൾ നടന്നിരുന്നു. തിങ്കളാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും എനിക്ക് കുട്ടികളെ പഠിപ്പിക്കാൻ അവസരം ലഭിച്ചു. 
  
                      ഈയാഴ്ച മുതൽ ഓപ്ഷണൽ വിഷയങ്ങളിലും ജനറൽ വിഷയങ്ങളിലും ആയി വിദ്യാർഥികൾക്ക് ഒബ്സർവേഷനുകൾ ആരംഭിച്ചിരുന്നു. ഇംഗ്ലീഷ്, മാക്സ്, ഫിസിക്കൽ സയൻസ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് ഈയാഴ്ച ഓപ്ഷണൽ ഒബ്സർവേഷൻ കഴിഞ്ഞു. ഇനി ഓപ്ഷണൽ ഒബ്സർവേഷൻ ബാക്കിനിൽക്കുന്നത് ഞങ്ങൾ മലയാളം വിദ്യാർഥികൾക്ക് മാത്രമാണ്. ഹിരോഷിമ ദിനത്തോടനുബന്ധിച്ചുള്ള റാലിക്കും മറ്റു പരിപാടികൾക്ക്മായി വിവിധതരത്തിലുള്ള തയ്യാറെടുപ്പുകൾ ഈയാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. സഡോക്കോ കൊക്കിന്റെ നിർമ്മാണവും പോസ്റ്റർ നിർമ്മാണവും അധ്യാപകർ ഞങ്ങൾ വിദ്യാർത്ഥികളെ ഏൽപ്പിച്ചു. ഒഴിവു സമയങ്ങളിൽ എല്ലാം ഞങ്ങൾ ഈ പ്രവർത്തനങ്ങളിൽ മുഴുകി. ശാസ്ത്ര ക്വിസ് ചരിത്ര ക്വിസ് എന്നിവ ഈ ആഴ്ചയിൽ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കുകയുണ്ടായി.

                  എല്ലാ ആഴ്ചത്തെയും പോലെ തന്നെ വിവിധയിനം കായിക ഇനങ്ങളിൽ ഉള്ള പരിശീലനങ്ങൾ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷം നൽകി വന്നിരുന്നു. ചൊവ്വാഴ്ചയോടെ കുട്ടികളുടെ പരീക്ഷകളും പൂർത്തിയായിരുന്നു. വെള്ളിയാഴ്ച പിടിഎ മീറ്റിംഗ് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. കുറെയധികം വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂളിൽ എത്തിയതായി കാണാൻ കഴിഞ്ഞു.
         
                     ഹിരോഷിമ ദിനത്തിന്റെ റാലിയോട് അനുബന്ധിച്ച് ബാൻഡ് പരിശീലനവും വെള്ളിയാഴ്ച സ്കൂളിൽ കുട്ടികൾക്ക് നൽകി. അന്ന് തന്നെ കരാട്ടെ പരിശീലനം ഫുട്ബോൾ പരിശീലനം ബാഡ്മിന്റൺ പരിശീലനങ്ങളും ഉണ്ടായിരുന്നു. ആദ്യത്തെ ആഴ്ചകളെകാൾ കുട്ടികൾക്ക് ഞങ്ങളോട് കുറേക്കൂടെ സ്നേഹവും ബഹുമാനവും വന്നതായി കാണാൻ കഴിഞ്ഞു. മലയാളം അധ്യാപിക എന്റെ ക്ലാസിൽ ഇരിക്കുന്നതുകൊണ്ട് തന്നെ കുട്ടികൾ ശ്രദ്ധയോടെയാണ് എല്ലാ ക്ലാസുകളും കേട്ടത്.

                    എല്ലാ ആഴ്ചയുടെയും ഒടുവിൽ കോളേജിൽ നടത്താറുള്ള വാരാന്ത്യ റിഫ്ലക്ഷൻ ഈയാഴ്ച രണ്ടാം തീയതി കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി. കുറെയധികം വിദ്യാർത്ഥികൾ ഇന്നേദിവസം കോളേജിൽ എത്തിയിരുന്നില്ല. ജനറൽ അധ്യാപകരായ അരുൺ സാറിന്റെയും സ്വാതി മിസ്സിന്റെയും നേതൃത്വത്തിലാണ് ഈ ആഴ്ച ജനറൽ റിഫ്ലക്ഷൻ നടന്നത്.

              
Weekend reflection

EIGHTH WEEK @AARUMURIKKADA