ബി എഡ്കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ചയും സ്കൂളിൽ ഞങ്ങൾ വിജയകരമായി പൂർത്തിയാക്കി.
11/08/2025 മുതൽ 16/08/2025 വരെയായിരുന്നു ഈ ആഴ്ചയിൽ സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നത്. ഓഗസ്റ്റ് 15നോട് അനുബന്ധിച്ച് വെള്ളിയാഴ്ച സ്കൂളിൽ അവധി ദിനം ആയിരുന്നു. ഓണപ്പരീക്ഷക്ക് മുൻപുള്ള അവസാനത്തെ ആഴ്ചയായിരുന്നു ഇത് ആയതുകൊണ്ട് തന്നെ ഓണപ്പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾക്ക് പാഠഭാഗങ്ങളുടെ റിവിഷൻ ഒക്കെ കൃത്യമായി നടത്തി. ഓണ പരീക്ഷയ്ക്ക് മുന്നോടിയെന്ന വണ്ണം ഒരു ചെറിയ പരീക്ഷയും മലയാളം വിഷയത്തിൽ ഒമ്പതാം ക്ലാസിന് നടത്തുകയുണ്ടായി. ജനറൽ ഒബ്സർവേഷൻ നടന്ന ആഴ്ച കൂടിയായിരുന്നു അത്. വ്യാഴാഴ്ച ദിവസം സ്കൂളിൽ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്കായിരുന്നു അതിനുള്ള ചുമതല. 2024 -2025 അധ്യയനവർഷത്തിൽ പത്താം ക്ലാസിൽ മികച്ച മാർക്ക് വേടിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ഈയാഴ്ച തന്നെയാണ് സ്കൂളിൽ സംഘടിപ്പിച്ചത്. വെള്ളിയാഴ്ച സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവധി ആയതുകൊണ്ട് തന്നെ ശനിയാഴ്ച സ്കൂളിൽ പ്രവർത്തി ദിനം ആയിരുന്നു.
ഓണപ്പരീക്ഷ യോടനുബന്ധിച്ച് ഉള്ള തിരക്കുകൾ ആയിരുന്നു ഈയാഴ്ച കൂടുതലായും അനുഭവപ്പെട്ടത്. ഇനി ഞങ്ങൾക്ക് കുറച്ചു ദിവസത്തേക്ക് സ്കൂളിൽ പോകേണ്ടതില്ല എന്നത് കുറച്ചു വിഷമം ഉള്ള കാര്യമായിരുന്നു. ഓണപ്പരീക്ഷയും ഓണാവധിയും ഓണാഘോഷങ്ങളും ഒക്കെ കഴിഞ്ഞ് മാത്രമാണ് ഇനി സ്കൂളിലേക്ക് പോകേണ്ടത്.
എല്ലാ ആഴ്ചയുടെയും അവസാനം നടക്കാറുള്ള വാരാന്ത്യ പ്രതിഫലനം ഈയാഴ്ച ഓൺലൈനായി ശനിയാഴ്ച രാത്രിയാണ് നടന്നത്. രാത്രി 8 മണി മുതൽ 9 മണി വരെയായിരുന്നു വാരാന്ത്യ പ്രതിഫലനം. മലയാള അധ്യാപകനായ സാറിന്റെ നേതൃത്വത്തിലാണ് ഇത് നടത്തപ്പെട്ടത്. ഓണപരീക്ഷയുടെ തിരക്കും ഇലക്ഷൻ വിശേഷങ്ങളും സ്വാതന്ത്ര്യദിനാഘോഷവും ഒക്കെ തന്നെയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്.
No comments:
Post a Comment