പ്രധാന അധ്യാപിക പതാക ഉയർത്തുന്നു
ആറുമുറിക്കട സ്കൂളിലെ സ്വാതന്ത്ര്യ ദിനാ ഘോഷം
ഭാരതം എഴുപത്തിയൊൻപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ ദിവസം ആറു മുറിക്കട മാർത്തോമാ സ്കൂളുകളിലും ഞങ്ങൾ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കുറച്ചു കുട്ടികൾ മാത്രമാണ് ഇന്നേദിവസം സ്കൂളിൽ എത്തിച്ചേർന്നത്. സ്കൗട്ടിലെയും ഗൈഡിലേയും റെഡ് ക്രോസ് ടീമിലെയും കുട്ടികൾ സ്കൂളിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. അധ്യാപകരും പിടിഎ പ്രസിഡന്റും ഹെഡ്മിസ്ട്രസും ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളും കുറച്ചു രക്ഷിതാക്കളും ആണ് ചടങ്ങിൽ പങ്കെടുത്തത്. പ്രധാന അധ്യാപിക പതാക ഉയർത്തുകയും കുട്ടികളുടെ വകയായി കലാപരിപാടികൾ നടത്തപ്പെടുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിപാടി രാവിലെ തന്നെ അവസാനിച്ചു ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് മടങ്ങി.
No comments:
Post a Comment