13/01/2025 തിങ്കളാഴ്ച മൈക്രോ ടീച്ചിങ് പ്രാക്ടിക്കലിന്റെ അവസാനത്തെ ദിവസമായിരുന്നു. രണ്ടാം സെമസ്റ്ററിലെ പ്രാക്ടിക്കൽ ചെയ്യാനായി മൂന്നുനാല് വിദ്യാർഥികൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.അവർക്കാണ്അന്നേ ദിവസം പ്രാക്ടിക്കൽ ക്ലാസുകൾ നടന്നത്. ഞങ്ങൾ മലയാളം വിദ്യാർഥികൾ തന്നെയായിരുന്നു കുട്ടികളായി അഭിനയിച്ചത്.
ഉച്ചയോടെ പ്രാക്ടിക്കൽ തീരുകയും ഉച്ചയ്ക്കുശേഷം മലയാളം ക്ലാസ് എടുക്കുകയും ചെയ്തു.
അധ്യാപന നൈപുളികളെ പരിശീലിക്കുന്നതിൽ സൂക്ഷ്മ ബോധനം എന്ന പ്രക്രിയയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ ഓരോരുത്തർക്കും വളരെയധികം ഉപകാരപ്രദമായ നാലുദിവസങ്ങളായിരുന്നു കടന്നുപോയത്. രണ്ട് വ്യത്യസ്തങ്ങളായ നൈപുണികളെ പരിശീലിക്കാനും അതോടൊപ്പം മറ്റു കുട്ടികളുടെ ക്ലാസുകൾ കാണാൻ സാധിച്ചതും,പുതിയ അറിവുകൾ നേടാനും മനസിലാക്കാനും സഹായിച്ചു.
No comments:
Post a Comment