Thursday, 16 January 2025

COLLEGE UNION &ARTS CLUB INAGURATION ✨🎭

         EKTHA COLLEGE UNION 2024-2025

   EKTHA എന്നാൽ ഐക്യം എന്നർത്ഥം. ഏതൊരു കലാലയ യൂണിയനുകളുടെയും ആപ്തവാക്യം ഈ ഐക്യം തന്നെയാണ്.കൂട്ടുകാരുമായി ഒരുമിച്ചുള്ള പഠന കാലം ഐക്യത്തോടെ പ്രവർത്തിച്ച് എന്നെന്നും ഓർക്കാവുന്ന ഒരുപിടി നല്ല ഓർമ്മകൾ സാമ്പാധിക്കുകയും മറ്റുള്ളവർക്കായി പങ്കു വയ്ക്കുകയും ചെയ്യുക.

          ഞങ്ങളുടെ കോളേജിലെ  യൂണിയൻ ഉദ്ഘാടനം  16/01/2025 നായിരുന്നു. ഉദ്ഘാടനം ചെയ്യാനായി എത്തിയത്  നമ്മുക്ക്ഏറെ  പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ സാറായിരുന്നു. 


ചാണ്ടി ഉമ്മൻ സാർ ഉദ്ഘാടനം നിർവഹിക്കുന്നു 

    

 2024-2025 കാലഘട്ടത്തിലെ ഞങ്ങളുടെ കോളേജ് യൂണിയന്റെ പേര് EKTHA എന്നാണ്. ഐക്യം എന്നർത്ഥം.

 യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തന്നെ ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും അന്ന് തന്നെ നടക്കുകയുണ്ടായി. പ്രസിദ്ധ കോമഡി താരങ്ങളായ രാജേഷ് കൊട്ടാരത്തിൽ & സുജിത്ത്  കോന്നി എന്നി വരാണ് ക്ലബ് ഉദ്ഘാടനം ചെയ്തത്.

 കോളേജ് പ്രിൻസിപ്പൽ റിജു സാർ, മാനേജർ അച്ഛൻ, കോളേജ് ചെയർ മാൻ, അധ്യാപകർ എന്നിവരൊക്കെയും വേദിയിൽ സന്നിഹിതരായിരുന്നു.

 ഔപചാരികമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉച്ചവരെ തുടർന്നു. ഉച്ചകഴിഞ്ഞു രണ്ടു മണി മുതൽ  NEELAM MUSIC BAND ന്റെ പരിപാടി ആയിരുന്നു. വളരെയധികം ആസ്വദിച്ചതും സന്തോഷിച്ചതുമായ ഒരു ദിവസമായിരുന്നു അത്.



No comments:

Post a Comment

EIGHTH WEEK @AARUMURIKKADA