4/8/25 തിങ്കൾ മുതൽ 8/8/25വെള്ളി വരെയായിരുന്നു ഈയാഴ്ചത്തെ ക്ലാസുകൾ ഉണ്ടായിരുന്നത്. എല്ലാദിവസവും സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. മുടങ്ങാതെ എല്ലാ ദിവസവും സ്കൂളിൽ എത്തി ചേരാൻ സാധിച്ചു. ഓഗസ്റ്റ് ആറിന് നടത്തപ്പെട്ട ഹിരോഷിമ ദിന പരിപാടിയായിരുന്നു ഈ യാഴ്ച പ്രധാനപ്പെട്ട ഒരു സംഭവം. മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി അത്യാവശ്യ വിപുലമായി തന്നെയാണ് ഈ ദിനം അനുസ്മരിച്ചത്.
തിങ്കളാഴ്ച ദിവസം സ്കൂളിൽ എത്തിച്ചേർന്നപ്പോൾ തന്നെ ഒരു സന്തോഷ വാർത്തയാണ് അറിയാനിടയായത്. സ്കൂളിലെ കുട്ടികൾ ഡിസ്ട്രിക്ട് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സമ്മാനാർഹർ ആവുകയും അടുത്ത തലത്തിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചു എന്നും അറിയാൻ സാധിച്ചു.
ഈയാഴ്ച എല്ലാ ദിവസവും ക്ലാസുകൾ ലഭിച്ചിരുന്നു. ഒഴിവു സമയങ്ങൾ എല്ലായിപ്പോഴും ചെയ്യുന്നതുപോലെ പാഠസൂത്രണങ്ങളും മറ്റും തയ്യാറാക്കാനായി ഉപയോഗിച്ചു. ഓഗസ്റ്റ് 6 ഹിരോഷിമ ദിന പരിപാടിയുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളിൽ എല്ലാം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഞങ്ങൾ ബിഎഡ് ടിടിസി അധ്യാപക വിദ്യാർത്ഥികൾ ആണ് ഹിരോഷിമ ദിന റാലിയിലേക്ക് ആവശ്യമായ സുഡോക്കു കൊക്കുക ളെയും പ്ലക്കാടുകളും നിർമിച്ചത്.
ഓഗസ്റ്റ് ആറാം തീയതി രാവിലെ തന്നെ കുട്ടികളും അധ്യാപകരും അനധ്യാപകരും ചേരുന്ന റാലി ആരംഭിക്കുകയുണ്ടായി. റോഡിലൂടെ കുട്ടികളെ കൃത്യമായി നിർദ്ദേശങ്ങൾ നൽകി നയിച്ചുകൊണ്ട് പോകുന്നതിനുള്ള ഉത്തരവാദിത്വം ഞങ്ങൾ അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും ഏറ്റെടുത്തു. റാലിക്ക് ശേഷം കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു. അതിനുശേഷം സ്കൂളിൽ റെഗുലർ ക്ലാസുകൾ നടത്തപ്പെട്ടു. മാത്രമല്ല ഞങ്ങൾക്ക് മലയാളം അധ്യാപകന്റെ ഓപ്ഷണല്‍ ഒബ്സർവേഷൻ കൂടി ഈയാഴ്ച ഉണ്ടായിരുന്നു. സ്കൂളിൽ ഉച്ചയ്ക്ക് ശേഷം നടക്കാറുള്ള കായിക പരിശീലനങ്ങൾ ഈ ആഴ്ചയും മുടക്കം കൂടാതെ നടത്തപ്പെട്ടു.
ഡിസ്ട്രിക്റ്റ് ബോൾ ബാഡ്മിന്റൺ സമ്മാനവുമായി കുട്ടികൾകരാട്ടെ പരിശീലനം
ഹിരോഷിമ ദിന റാലി
അധ്യാപന പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച പൂർത്തിയാക്കിയതിന് ശേഷമുള്ള വാരാന്ത്യ പ്രതിഫലനം ഒമ്പതാം തീയതി ശനി യാഴ്ച കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി. വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് അന്നേദിവസം കോളേജിൽ വന്നത്. ഓപ്ഷണൽ റിഫ്ലക്ഷൻ മലയാളം അധ്യാപകനായ അഖിൽ സാറിന്റെ നേതൃത്വത്തിൽ 11 മണി മുതൽ 11. 30 വരെ നടത്തപ്പെട്ടു. എല്ലാവരും അവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളും ഈ റിഫ്ലക്ഷനിൽ പങ്കുവയ്ക്കുകയുണ്ടായി.
No comments:
Post a Comment