കാലം മായ്ക്കാത്ത ഒരു മുഖം....... അതാണ് നമ്മുക്ക് എം ടി വാസുദേവൻ നായർ എന്ന നമ്മുടെ സ്വന്തം എം ടി....
അദ്ദേഹത്തിന്റെ മരണം സാഹിത്യ മേഖലയ്ക്കും സർവോപരി മലയാളത്തിനും തീർത്തത് ആർക്കും മായ്ക്കാൻ കഴിയാത്ത ഒരു വിടവാണ്.2024 ഡിസംബർ 25......ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷിക്കുന്ന സന്തോഷത്തിന്റെ ആ രാത്രിയിലാണ് എം ടി യുടെ മരണ വാർത്ത നാം കേൾക്കുന്നത്.....
മലയാളം വിദ്യാർത്ഥികളായ ഞങ്ങൾ കോളേജിൽ ജനുവരി 31 ന് എം ടി അനുസ്മരണം സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 10 മുതൽ 1.15 വരെ നീണ്ടു നിന്ന അനുസ്മരണ ചടങ്ങ് നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.. ഈ ചടങ്ങിലേക്ക് അനുസ്മരണ പ്രഭാഷണത്തിനായി എത്തിയത് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ വൈസ് പ്രിൻസിപ്പാളും മലയാള വിഭാഗം മേധാവിയും ആയ ഷെല്ലി സാർ ആണ്. ഏകദേശം ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട സാറിന്റെ അനുസ്മരണ പ്രഭാഷണം ഞങ്ങൾ മലയാള വിദ്യാർഥികൾക്കും അതുപോലെതന്നെ മറ്റു വിദ്യാർത്ഥികൾക്കും ശ്രദ്ധയോടെ കേട്ടിരിക്കാൻ പാകത്തിലുള്ളതായിരുന്നു. ചടങ്ങിന് സ്വാഗതം ആശംസിച്ചത് മലയാള വിഭാഗത്തിലെ അഖിൽ സാറാണ്. പ്രിൻസിപ്പൽ റിജു സാറും സംസാരിച്ചു അതോടൊപ്പം മറ്റു അധ്യാപകരായ അരുൺ സർ ഡോണാ മിസ്സ്, വിദ്യാർത്ഥികളായ കോളേജ് ചെയർമാൻ ആൽബിൻ, എന്നിവരും എം ടി യെ അനുസ്മരിച്ച് ചടങ്ങിൽ സംസാരിക്കുകയുണ്ടായി. ചടങ്ങിന് നന്ദി അറിയിച്ചത് മലയാള വിഭാഗം വിദ്യാർത്ഥിയായ ജിഷ്ണു ആണ്. ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം എം ടി യുടെ കൃതികളും സിനിമകളും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു എക്സിബിഷൻ ഞങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ശേഷം എം ടി യെ പറ്റിയുള്ള വിവരങ്ങൾ അടങ്ങിയ ഒരു ഡോക്യൂമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. അത് കഴിഞ്ഞ് മറ്റ് ഡിപ്പാർട്ട്മെന്റ് കുട്ടികളെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ക്വിസ് മത്സരവും നടത്തി. എം ടി യുടെ അനുസ്മരണ ചടങ്ങ് വളരെ നല്ല രീതിയിൽ തന്നെ സംഘടിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
No comments:
Post a Comment