ജനുവരി 23 തീയതി കോളേജിൽ സംഘടിപ്പിച്ച നാടക പരിശീലന ക്ലാസിൽ സതീഷ് സാറിൽ നിന്നും ലഭിച്ച നാടകത്തെ പറ്റിയുള്ള എല്ലാ അറിവുകളെയും പ്രയോഗിക്കാൻ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇത്.
ഇന്നായിരുന്നു ഞങ്ങളുടെ കോളേജിൽ നാടക അവതരണത്തിനായി അനുവദിച്ചിരുന്ന ദിവസം. രാവിലെ 9:30 മുതൽ വൈകിട്ട് നാലര വരെ നീളുന്ന ഒരു പരിപാടിയായിരുന്നു ഇത്. ഞങ്ങൾ 109 വിദ്യാർത്ഥികളെയും ഏകദേശം ഇരുപതോളം ഗ്രൂപ്പുകളായി തിരിച്ച് നാടകം കളിക്കുകയുണ്ടായി. ഓരോ നാടകത്തിനായി ഏകദേശം 10 മിനിറ്റ് ആയിരുന്നു അനുവദിച്ചിരുന്നത്. ആദ്യം നല്ല പരിഭ്രമം ഉണ്ടായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അതെല്ലാം മാറ്റിവെച്ച് നന്നായി ആസ്വദിക്കാൻ സാധിച്ചു. ഞങ്ങളുടെ നാടകം രണ്ടാമതായി ആണ് കളിച്ചത്. എട്ടാം ക്ലാസിലെ അമ്മ എന്ന മാധവിക്കുട്ടിയുടെ ഒരു ചെറുകഥയാണ് നാടകത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തത്. എന്നോടൊപ്പം മലയാളത്തിലെ രാഹുൽ ആദിത്യ, അഞ്ജന, സിജിഷ്ണ, ജെയ്‌മി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആദ്യമായ് ഒരു നാടകം എഴുതി സംവിധാനം ചെയ്തു അഭിനയിക്കുന്നതിന്റെ പോരായ്മകൾ ഒക്കെ ഞങ്ങളുടെ നാടകത്തിനുമുണ്ടായിരുന്നു. എന്നാൽ മറ്റുള്ളവരുടെ മുൻപിൽ നിന്ന് അഭിനയിക്കാനുള്ള ഒരു ധൈര്യം നേടിയെടുക്കാൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷം ഉണ്ട്.
No comments:
Post a Comment