✨🌟 WELCOME 2k25 🌟✨
ഇന്ന് 1/1/2025........പുതിയൊരു വർഷം വന്നെത്തി. ലോകം മുഴുവൻ പുതുവർഷത്തിന്റെ വരവ് ആഘോഷിക്കുകയാണ്. ഞങ്ങൾ ബസേലിയോസ് കോളേജ് വിദ്യാർഥികളും ഇന്ന് പുതുവർഷം ആഘോഷിച്ചു. രാവിലെ മുതൽ 12മണി വരെ ക്ലാസ്സ് ഉണ്ടായിരുന്നു. അതിന് ശേഷമാണ് പരിപാടി തുടങ്ങിയത്. ഒരു വിഷ് ബോക്സ് അവിടെ വെച്ചിട്ടുണ്ടായിരുന്നു. 2025 എന്ന പുതിയ വർഷത്തിൽ നമ്മുടെ കൂട്ടുകാർ എങ്ങനെ ആവണം എങ്ങനെ ആവരുത് എന്നുള്ള ആഗ്രഹങ്ങൾ ആയിരുന്നു അതിൽ എഴുതി ഇടേണ്ടീരുന്നത്. മിക്ക കുട്ടികളും അതിൽ വിഷസ് എഴുതി ഇട്ടു... വളരെ രസകരമായ ഒരു സെക്ഷൻ ആയിരുന്നു അത്... ശേഷം നടന്നതും വളരെ ക്രീയേറ്റീവ് ആയ ഒരു സെഗ്മെന്റ് ആയിരുന്നു. ഓരോ ഡിപാർട്മെന്റിലെയും കുട്ടികൾക്ക് ഓരോ ചാർട്ട് നൽകുകയും 2025ൽ ഓരോരുത്തരുടെയും ക്ലാസ് എങ്ങനെ ആക്കാൻ ആണ് പ്ലാൻ എന്ന് രസകരമായി ചിത്രീകരിക്കാൻ പറയുകയും ചെയ്തു. അതിൽ ഒന്നാം സമ്മാനം ലഭിച്ചത് നാച്ചുറൽ സയൻസിലെ കുട്ടികൾക്കാണ്.യൂണിയൻറെ വകയായി എല്ലാവർക്കും ലഡ്ഡു തന്നു. വളരെ മനോഹരമായൊരു ദിവസമായിരുന്നു ഇത്.
No comments:
Post a Comment