Friday, 20 December 2024

X MAS CELEBRATION 2k24✨🎅🌟

 ഒന്നാം സെമസ്റ്ററിലെ പരീക്ഷകൾ എല്ലാം കഴിഞ്ഞ ദിവസം തന്നെ ഇരട്ടി സന്തോഷം എന്ന നിലയിൽ അന്നേദിവസം തന്നെ ക്രിസ്മസ് ആഘോഷവും കോളേജിൽ നടക്കുകയുണ്ടായി. 2024 ഡിസംബർ ഇരുപതാം തീയതി ഞങ്ങൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ആദ്യ സെമസ്റ്റർ പരീക്ഷകൾ അവസാനിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞായിരുന്നു കോളേജിലെ ക്രിസ്മസ് ആഘോഷം. പരീക്ഷയുടെ തിരക്കിനിടയിൽ കാര്യമായി ഒന്നും സംഘടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് ആയില്ലെങ്കിലും വളരെ മനോഹരമായ ഒരു ആഘോഷം തന്നെയായിരുന്നു അത്.  കോളേജ് പ്രിൻസിപ്പലും മാനേജർ അച്ഛനും ഒപ്പം കോളേജിന്റെ പ്രതിനിധികളായ മറ്റ് അച്ഛന്മാരും   അനുഗ്രഹം നൽകാൻ അവിടെ എത്തിയിരുന്നു. മാനേജർ അച്ഛന്റെ വകയായി കുട്ടികൾക്കും അധ്യാപകർക്കും കേക്കും വൈനും നൽകി. അതിനുശേഷം ക്രിസ്മസിന്റെ പ്രാധാന്യവും യേശുദേവന്റെ മഹനീയതയും  തിരു പിറവിയും  സൂചിപ്പിച്ചുകൊണ്ടുള്ള,അച്ഛന്മാരുടെ ചെറുതെങ്കിലും മനോഹരമായ പ്രഭാഷണം ഉണ്ടായിരുന്നു.


No comments:

Post a Comment

EIGHTH WEEK @AARUMURIKKADA