08/01/2025 ബുധനാഴ്ച ആയിരുന്നു ഞങ്ങളുടെ കോളേജിൽ മൈക്രോ ടീച്ചിങ്ങിന്റെ പ്രാക്ടിക്കൽ തുടങ്ങിയത്.അവരവരുടെ ഓപ്ഷണൽ ക്ലാസ്സിൽ ആയിരുന്നു ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നത്. രാവിലെ കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു. വൈകിട്ട് 3.30 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഓരോരുത്തർക്കും 15 മിനിറ്റ് ആണ് അനുവദിച്ചിരുന്നത്. ഓരോ 15 മിനുറ്റ് കഴിയുമ്പോഴും അടുത്ത ആൾക്കുള്ള ബെൽ അടിക്കും.
ഉച്ചക്ക് ശേഷം ആയിരുന്നു എനിക്കുള്ള സമയം. ആദ്യ സെമെസ്റ്ററിൽ കിട്ടിയ QUESTIONING എന്ന നൈപുണി ആണ് അന്ന് ഞാൻ ക്ലാസ്സെടുത്തത്. മണൽകൂനകൾക്കിടയിലൂടെ എന്ന പാഠഭാഗത്തിലെ കുറച്ച് ഭാഗമാണ് എടുത്തത്.മിനിമം 5മിനുട്ട് എങ്കിലും ക്ലാസ്സ് എടുക്കണം. പക്ഷെ അന്നേ ദിവസം 2 മിനിറ്റ് മാത്രമാണ് എനിക്ക്ആ ക്ലാസ്സ് എടുക്കാൻ സാധിച്ചത്. അതുകൊണ്ട് സാർ എനിക്ക് റീടീച്ച് തരുകയുണ്ടായി.
No comments:
Post a Comment