Saturday, 26 July 2025

ചാന്ദ്രയാൻ ദിന ആഘോഷം @MTHS AARUMURIKKADA






 ജൂലൈ 21 ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സ്പെഷ്യൽ അസംബ്ലി ആണ് സ്കൂളിൽ നടത്തപ്പെട്ടത്. അസംബ്ലിയെ കൂടാതെ ചാന്ദ്രയാൻ ദിന  ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിക്കപ്പെട്ടു. ഇവയിൽ ആദ്യ സ്ഥാനങ്ങൾ മേടിച്ച കുട്ടികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളും ഈ അസംബ്ലിയിൽ പങ്കെടുത്തു.. എല്ലാ അധ്യാപകരും അനധ്യാപകരും അതോടൊപ്പം തന്നെ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളും ഗ്രൗണ്ടിൽ അണിനിരന്നു. പ്രിൻസിപ്പലാണ് അസംബ്ലിയിൽ മുഖ്യ പ്രഭാഷണം നടത്തിയത്. അതിനുശേഷം കുട്ടികളുടെ വകയായി നിരവധി പരിപാടികൾ ഉണ്ടായിരുന്നു. പാട്ടും ഡാൻസും ചെറിയ പ്രസംഗങ്ങളും ഒക്കെയായി വളരെ ഫലപ്രദമായതും മനോഹരവുമായ ഒരു അസംബ്ലി ആയിരുന്നു അത്. ആകാശ സഞ്ചാരികളെ പോലെ വേഷം ധരിച്ച കുട്ടികൾ അതിന്റെ മുഖ്യ ആകർഷക മായി മാറി.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA