ഒമ്പതാം ക്ലാസ്സാണ് എനിക്ക് ക്ലാസ് എടുക്കാനായി അനുവദിച്ചിരിക്കുന്നത്. ആകെ 12 കുട്ടികളാണ് ആ ക്ലാസ്സിൽ ഉള്ളത്. മലയാളം മീഡിയം ആണത്. സ്കൂളിൽ പുതുതായി വന്ന സുജ ടീച്ചർ ആണ് ആ ക്ലാസ്സിൽ മലയാളം പഠിപ്പിക്കുന്നത് ആയതുകൊണ്ട് തന്നെ എന്റെ മെന്റർ ടീച്ചറും സുജ ടീച്ചർ ആണ്. എന്റെ എല്ലാ ക്ലാസുകളിലും ടീച്ചർ വന്നിരിക്കാറുണ്ട്. അതിലുപരിയായി വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു തരാറുണ്ട്.
പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ തുല്യമായ പ്രാധാന്യം കൊടുക്കുന്നത് കാണാൻ സാധിച്ചിട്ടുണ്ട് . സൂമ്പാ ഡാൻസും കരാട്ടെ പരിശീലനവും മറ്റു കായിക പരിശീലനങ്ങളും കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷം നൽകാറുണ്ട്. വളരെ നല്ല ഒരു സ്കൂൾ അന്തരീക്ഷമാണ് ഞങ്ങൾക്ക് എല്ലാവർക്കും അനുഭവപ്പെട്ടിട്ടുള്ളത്.
അധ്യാപന പരിശീലനത്തിന്റെ ഒന്നാമത്തെ ആഴ്ചയ്ക്ക് ശേഷമുള്ള വാരാന്ത്യ പ്രതിഫലനം ശനിയാഴ്ച കോളേജിൽ ജനറൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. എല്ലാ കുട്ടികളും അതിൽ പങ്കെടുത്തിരുന്നു. ആദ്യ ആഴ്ചയിൽ ഉണ്ടായ പ്രയാസങ്ങളും അതേപോലെതന്നെ മറക്കാനാകാത്ത അനുഭവങ്ങളും എല്ലാ അധ്യാപക വിദ്യാർത്ഥികളും പങ്കുവെച്ചു
Weekend reflection.
സൂമ്പ പരിശീലനം
No comments:
Post a Comment