25/02/2025 രാവിലെ 9 മണിമുതലാണ് കോളേജ് ഗ്രൗണ്ടിൽ വച്ച് സ്പോർട്സ് ഡേ നടന്നത്. സ്പോർട്സ് ഡേയ്ക്ക് ചീഫ് ഗസ്റ്റ് ആയിട്ട് എത്തിയത് കോളേജിന്റെ ലോക്കൽ മാനേജർ ആയിട്ടുള്ള ജേക്കബ് അച്ചനാണ്. കൃത്യം 9 മണിക്ക് തന്നെ കോളേജ് ഗ്രൗണ്ടിൽ മാർച്ച് പാസ്സ് ഉണ്ടായിരുന്നു. അതിനുശേഷം നടന്നത് വിവിധതരത്തിലുള്ള മത്സരങ്ങളാണ്. ഓട്ടം മത്സരം, ജാവലിൻ ത്രോ, ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, റിലെ എന്നിങ്ങനെ വിവിധ മത്സരയിനങ്ങൾ ഉണ്ടായിരുന്നു. രാവിലെ തുടങ്ങിയ മത്സരങ്ങൾ വൈകിട്ടോടെയാണ് അവസാനിച്ചത്. അതിനുശേഷം കോളേജിന്റെ ജനറൽ ഹാളിൽ വച്ച് സമ്മാനദാനവും ഉണ്ടായിരുന്നു. സ്പോർട്സ് ഡേയ്ക്കും അതിനോട് അനുബന്ധിച്ച മത്സരങ്ങൾക്കും എല്ലാം ഞങ്ങൾക്ക് നിർദ്ദേശം നൽകിയതും എല്ലാവിധ സഹായങ്ങൾ ചെയ്തതും ഞങ്ങളുടെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ലാൽസറാണ്.
No comments:
Post a Comment