Sunday, 23 March 2025

COLLEGE TOUR✨











 മാർച്ച്‌ 12 മുതൽ 21 വരെ ഉള്ള 10 ദിവസങ്ങളിൽ ആയിരുന്നു ഞങ്ങളുടെ കോളേജ് ടൂർ. ആഗ്ര, ഡൽഹി, കുളു മണാലി, എന്നീ സ്ഥലങ്ങളിലേക്കാണ് ടൂർ പോയത്. ഞങ്ങളുടെ കൂട്ടുകാരും അധ്യാപകരും ഒക്കെയായി ചിലവഴിച്ച പത്ത് ദിവസങ്ങൾ, അതോടൊപ്പം കാണാൻ സാധിച്ച ഒരുപാട് സ്ഥലങ്ങൾ ഒക്കെയുമിന്ന് നല്ല ഓർമ്മകളായി നിലനിൽക്കുന്നു. 10 ദിവസത്തെ യാത്രയുടെ ക്ഷീണങ്ങൾ ഒഴിച്ചാൽ  ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ ആയിരുന്നു ഇതെന്നു നിസ്സംശയം പറയാം. പലരുടെയും സ്വപ്ന സ്ഥലങ്ങളായ മണാലിയും  കുളുവും ഒക്കെ കാണാൻ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി തന്നെ കാണുകയാണ്.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA