Thursday, 27 March 2025

COLLEGE DAY✨

 



28/3/25 നായിരുന്നു കോളേജ് ഡേ സെലിബ്രേഷൻ ജനറൽ ഹാളിൽ നടന്നത്. പാട്ടും ആഘോഷവും ഒക്കെയായി മനോഹരമായൊരു ദിവസമായിരുന്നു അത്. ഉച്ചക്ക് 2 മണിക്ക് ശേഷം A. H. A. A. N മ്യൂസിക് ബാൻഡിന്റെ പരിപാടിയും ഉണ്ടായിരുന്നു.
     

Sunday, 23 March 2025

COLLEGE TOUR✨











 മാർച്ച്‌ 12 മുതൽ 21 വരെ ഉള്ള 10 ദിവസങ്ങളിൽ ആയിരുന്നു ഞങ്ങളുടെ കോളേജ് ടൂർ. ആഗ്ര, ഡൽഹി, കുളു മണാലി, എന്നീ സ്ഥലങ്ങളിലേക്കാണ് ടൂർ പോയത്. ഞങ്ങളുടെ കൂട്ടുകാരും അധ്യാപകരും ഒക്കെയായി ചിലവഴിച്ച പത്ത് ദിവസങ്ങൾ, അതോടൊപ്പം കാണാൻ സാധിച്ച ഒരുപാട് സ്ഥലങ്ങൾ ഒക്കെയുമിന്ന് നല്ല ഓർമ്മകളായി നിലനിൽക്കുന്നു. 10 ദിവസത്തെ യാത്രയുടെ ക്ഷീണങ്ങൾ ഒഴിച്ചാൽ  ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ ആയിരുന്നു ഇതെന്നു നിസ്സംശയം പറയാം. പലരുടെയും സ്വപ്ന സ്ഥലങ്ങളായ മണാലിയും  കുളുവും ഒക്കെ കാണാൻ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി തന്നെ കാണുകയാണ്.

Monday, 3 March 2025

WORKSHOP✨

      WORKSHOP  ON STRESS MANAGEMENT


         


EDU 07 ന്റെ ഭാഗമായി 04/03/2025 ൽ സ്‌ട്രെസ് മാനേജ്മെന്റിന്റെ ഒരു വർക്ക് ഷോപ്പ് നടത്തപ്പെട്ടു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോക്ടർ ശ്രീജിത്ത് നായർ ആണ് റിസോഴ്സ് പേഴ്സണായി  എത്തിയത്. ഞങ്ങളുടെ സൈക്കോളജി ടീച്ചർ നിഷയാണ് ഡോക്ടറെ സ്വാഗതം ചെയ്തത്. എന്താണ് സ്‌ട്രെസ്, ഒരു വ്യക്തി എന്ന നിലയിലും ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിലും ഭാവിയിലെ അധ്യാപകർ എന്ന നിലയിലും  സ്‌ട്രെസ് എന്ന വിഷയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിലുപരിയായി   സ്‌ട്രെസ് എന്ന അവസ്ഥയെ മറികടക്കാൻ അറിയുക എന്നതും വളരെ പ്രധാനമാണ്. ഡോക്ടർ ശ്രീജിത്ത് സാർ നയിച്ച ഈ വർഷോപ്പ് ക്ലാസിലൂടെ ഭാവി ജീവിതത്തിലേക്ക് ആവശ്യമായ ഒരുപാട് അറിവുകൾ നേടാൻ sadhiച്ചു.

EIGHTH WEEK @AARUMURIKKADA