Monday, 25 November 2024

CELEBRATING A DAY FOR WOMEN'S PROTECTION


 

 INTERNATIONAL DAY FOR THE ELIMINATION OF VIOLENCE AGAINST WOMEN :November 25

 2024 നവംബർ 25 ആം തീയതി കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരായ അതി ക്രമങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെ  ഓർമ്മിപ്പിച്ചുകൊണ്ട്  പ്രസ്തുത ദിനം ആചരിക്കുകയുണ്ടായി. സ്ത്രീകൾക്ക് എതിരായ മാനസികവും ശാരീരികവും ആയ അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു ദിന ആചരണത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. ഈ ഭൂമിയുടെ നിലനിൽപ്പിനു തന്നെ കാരണഭൂതയായ സ്ത്രീകളെ വെറുമൊരു ഉപഭോഗ വസ്തുവായി  കാണുന്ന ചിന്താഗതിയെ പാടെ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

            കോളേജ് യൂണിയന്റെ നേതൃത്വത്തിൽ  കൊളാഷ് നിർമ്മാണവും കുട്ടികൾ തന്നെ അവതരിപ്പിച്ച ഒരു വീഡിയോ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA