Tuesday, 19 November 2024

WORK EDUCATION ✨

SUPW വിന്റെ ഭാഗമായി ഒരു വർക്ക് എഡ്യൂക്കേഷൻ വർക്ക് ഷോപ്പ് 2024 നവംബർ 19 ആം തീയതി കോളേജ് ജനറൽ ഹോളിൽ നടന്നു.  റിട്ടയേർഡ് അധ്യാപകനായ മോഹൻലാൽ സാറായിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. അദ്ദേഹത്തിന് സ്വാഗതം ആശംസിച്ചത് കോളേജ് പ്രിൻസിപ്പൽ ആണ്.  അധ്യാപനത്തിൽ വർക്ക് എജുക്കേഷന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തി തന്നതിന് ശേഷം ഞങ്ങൾക്കായി നാലു പ്രൊഡക്ടുകൾ ഉണ്ടാക്കി കാണിച്ചു. സോപ്പ്, ലോഷൻ,  പേപ്പർ ബാഗ്, ഫയൽ എന്നിവയായിരുന്നു  അവ. ഓരോ ഗ്രൂപ്പുകളെയും മുന്നിലേക്ക് വിളിച്ചിരുത്തി   ഓരോ പ്രോഡക്റ്റിനും ആവശ്യമായ അസംസ്കൃത വസ്തുക്കൾ എന്താണെന്നും എങ്ങനെ നിർമ്മിക്കാം എന്നും വിശദമായിത്തന്നെ പറഞ്ഞുതരികയും ഒപ്പം കാണിച്ചു തരികയും ചെയ്തു. വൈകിട്ട് മൂന്നര വരെ നീണ്ടുനിന്നൊരു വർക്ഷോപ്പ് ആയിരുന്നു ഇത്. വർക്ക്ഷോപ്പിന്റെ അവസാനം കോളേജ് പ്രിൻസിപ്പൽ തന്നെ നന്ദി രേഖപ്പെടുത്തുകയും  ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോവുകയും ചെയ്തു.




No comments:

Post a Comment

EIGHTH WEEK @AARUMURIKKADA