Monday, 18 November 2024

CAPACITY BUILDING PROGM✨

 2024 നവംബർ പതിനാറാം തീയതി കോളേജിൽ ലീഡർഷിപ്പ് ബിൽഡിങ് വർക്ക്ഷോപ്പ് നടന്നു. രാവിലെ 9:30 മുതൽ വൈകുന്നേരം മൂന്നര വരെയും ഉണ്ടായിരുന്ന ലീഡർഷിപ്പ് ബിൽഡിംഗ് വർക്ക്ഷോപ്പിന്റെ റിസോഴ്സ് പേഴ്സണായി കോളേജിൽ എത്തിയത് സ്പീക്കറും പി എച്ച് ഡി വിദ്യാർഥിയുമായ ആർ കിരൺ ബോധി സാറായിരുന്നു.  കോളേജിലെ ജനറൽ ഹാളിൽ ആയിരുന്നു വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നത്.

           TEACHER=LEADER

 അധ്യാപകരാകാൻ പോകുന്ന വിദ്യാർത്ഥികൾ എന്ന നിലയിൽ നേതൃത്വപാടവം ആർജിക്കേണ്ടത്  വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.  ഭയം ഇല്ലാതെ മറ്റുള്ളവരുടെ മുന്നിൽ നിന്ന് സംസാരിക്കാൻ ഉള്ള കഴിവും കുട്ടികളുടെ ലീഡർ എന്ന നിലയിൽ അവരെ നല്ലതിലേക്ക് നയിക്കാനുള്ള ആത്മവിശ്വാസവും ഒരു അധ്യാപകന് എപ്പോഴും ഉണ്ടായിരിക്കണം. ഇത്തരം കഴിവുകളെ ഊട്ടി ഉറപ്പിക്കാൻ എന്നവണ്ണം ഈ വർഷോപ്പ് വളരെയധികം ഉപകാരപ്പെട്ടു. നിരവധി ഗെയിമുകളും ഒരു നാടക പരിശീലനവും  ഉൾപ്പെട്ടതായിരുന്നു  വർക്ക്‌ഷോപ്പ്.  നിരവധി കാര്യങ്ങൾ പുതുതായി പഠിക്കാനും പരിചയപ്പെടാനും അനുഭവിക്കാനും കഴിഞ്ഞു. വളരെ അർത്ഥവത്തായ ഒരു ദിവസമായിരുന്നു അത്. ഒരു യുവ പ്രഭാഷകൻ എന്ന നിലയിലും  സാഹിത്യകാരൻ എന്ന നിലയിലും അതിലുപരി ഒരു ഗവേഷക വിദ്യാർഥി എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ കിരൺ ബോഡി സാറിനെ  വർക്ക്ഷോപ്പിലേക്ക് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം




No comments:

Post a Comment

EIGHTH WEEK @AARUMURIKKADA