SMASH 2k24✨
9/11/2024 ശനിയാഴ്ച ആണ് കോളേജിലെ ഗെയിംസ് ഡേ നടന്നത്.ഗെയിംസ് കൂടാതെ യോഗയുടെ പരീക്ഷയും ഉണ്ടായിരുന്നു. രാവിലെ 9:30 ക്ക് തന്നെ ഞങ്ങളെല്ലാവരും കോളേജിൽ എത്തി. ആദ്യം ഫിസിക്കൽ എഡ്യൂക്കേഷന്റെ എഴുത്ത് പരീക്ഷയായിരുന്നു നടന്നത്. അരമണിക്കൂർ നീളുന്ന എഴുത്തു പരീക്ഷയ്ക്ക് ശേഷം ഞങ്ങൾ കോളേജ് ഗ്രൗണ്ടിലേക്ക് ആണ് പോയത്. ക്രിക്കറ്റും ഫുട്ബോളും ആയിരുന്നു ഗെയിംസിനായി ഞങ്ങൾ തിരഞ്ഞെടുത്തത്. നാലു ഗ്രൂപ്പുകളായി ഞങ്ങൾ 110 പേരെ തിരിക്കുകയും അത് അനുസരിച്ച് ഗെയിമിൽ പങ്കെടുക്കുകയും ചെയ്തു. ഉച്ചവരെ ഗെയിം സെക്ഷൻ നീണ്ടു നിന്നു. അതിനുശേഷം ഒരു റിഫ്രഷ്‌മെന്റ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം യോഗയുടെ പ്രാക്ടിക്കൽ പരീക്ഷയായിരുന്നു നടന്നിരുന്നത്. ഓരോ ഡിപ്പാർട്ട്മെന്റിലെയും കുട്ടികളെ വിളിക്കുകയും യോഗയുടെ പ്രാക്ടിക്കൽ ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം ഗെയിമിൽ പങ്കെടുത്ത് ജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു.
No comments:
Post a Comment