Friday, 11 October 2024

✨HAPPY AND PROUD MOMENTS ✨

 ഒക്ടോബർ ഏഴാം തീയതി തിങ്കളാഴ്ച രാത്രിയിൽ 2022 24 ബിഎഡ് ബാച്ചിന്റെ റിസൽട്ട് വന്നു. കോളേജിനും ഞങ്ങൾ വിദ്യാർത്ഥികൾക്കും  അധ്യാപകർക്കും സന്തോഷവും അതിലുപരി അഭിമാനവും തോന്നിയ ഒരു ദിവസമായിരുന്നു അന്ന്. സന്തോഷത്തിന്റെ കാരണം എന്തെന്ന് വെച്ചാൽ ഞങ്ങളുടെ കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്കായിരുന്നു കേരള യൂണിവേഴ്സിറ്റി ടോപ്പ് മാർക്ക്. മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിലെ നീനു ചേച്ചിക്ക്  കേരള യൂണിവേഴ്സിറ്റിയിൽ തന്നെ ഒന്നാം സ്ഥാനവും മലയാളം ഡിപ്പാർട്ട്മെന്റിലെ ആർഷ ചേച്ചിക്ക് യൂണിവേഴ്സിറ്റിയിൽ രണ്ടാം സ്ഥാനവും ഉണ്ടായിരുന്നു. മാത്രമല്ല പരീക്ഷ എഴുതിയ 108 വിദ്യാർത്ഥികൾക്കും 80%നത്തിന് മുകളിൽ മാർക്കും ലഭിച്ച ഒരു ചരിത്ര മുഹൂർത്തം കൂടി ആയിരുന്നു അത്.



No comments:

Post a Comment

EIGHTH WEEK @AARUMURIKKADA