Friday, 11 October 2024

ഞങ്ങടെ ചായക്കട ഉദ്ഘാടനം ☕🥯




ഞങ്ങൾ വരുന്നത് വരെയും സെക്കൻഡ് ഇയേഴ്സ് ആയിരുന്നു ചായക്കടയുടെ മേൽനോട്ടം വഹിച്ചിരുന്നത്. തേഡ് സെമ്മിലെ ടീച്ചിംഗ് പ്രാക്ടീസിനായി അവർ സ്കൂളുകളിലേക്ക് പോയതോടെ ചായക്കടയുടെ മേൽനോട്ടം ഞങ്ങൾ ഫസ്റ്റ് ഇയേഴ്സിനായി. ചായക്കട എന്ന് പറയുമ്പോൾ അതിവിപുലമായ ഒരു സെറ്റപ്പ് ഒന്നുമില്ലെങ്കിലും രാവിലത്തെ ഇന്റർവെൽ ടൈമിൽ വിശന്ന്‌ തുടങ്ങുന്ന വയറിനു ഒരു ചെറിയ ആശ്വാസം എന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു കുഞ്ഞു കാന്റീൻ. കോളേജിലെ മാനേജർ അച്ഛനും പ്രിൻസിപ്പാളും ചേർന്നാണ് ചായക്കട ഉദ്ഘാടനം ചെയ്തത്. തുടർന്ന് ദിവസവും 12 മണി മുതൽ ഉള്ള ഇന്റർവെൽ ടൈമിൽ അത് പ്രവർത്തിച്ചുവരുന്നു. പഫ്സ്,പഴംപൊരി,സമൂസ, ബിസ്ക്കറ്റ്, മിഠായി, ചായ, കോഫി, ലെയ്സ് എന്നിവയൊക്കെയാണ് ആ ചെറിയ വലിയ ചായക്കടയിലെ ഐറ്റംസ്.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA