പഠനം കേവലം പുസ്തകങ്ങളിൽ നിന്നോ ക്ലാസ്സ്‌റൂമുകളിൽ നിന്നോ മാത്രമല്ല എന്ന് മനസിലാക്കി തന്ന ഒരു യാത്ര ആയിരുന്നു ഇത്. അനുഭവങ്ങൾ ആണ് ഏറ്റവും വലിയ ഗുരുനാഥൻ. എന്ത് ചെയ്യണം എന്ത് ചെയ്ത് കൂടാ എന്ന് നമ്മൾ പഠിക്കും. ഞാൻ ഒക്കെ എത്രയോ ഭാഗ്യവതി ആണെന്ന് ചിന്തിച്ചു പോയി കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസികളെ കണ്ടപ്പോൾ.അതെ ഇന്നത്തെ യാത്ര ആശ്രയ സങ്കേതത്തിലേക്ക് ആയിരുന്നു. പ്രാക്ടിക്കലിന്റെ ഭാഗമായുള്ള സോഷ്യൽ വിസിറ്റ് ആയിരുന്നു അത്. കലയപുരം ജോസ് എന്ന വലിയ മനുഷ്യന്റെ മനസിന്റെ നന്മ ആണ് ആ സ്ഥാപനം. രാവിലെ 10.30ക്ക് ഞങ്ങൾ അവിടെ എത്തി. കോളേജിൽ നിന്നും ടീച്ചേർസ് ഉണ്ടായിരുന്നു ഞങ്ങൾക്ക് ഒപ്പം. അവിടുത്തെ അന്തേവാസികളെ എല്ലാം കാണാൻ പറ്റി.... ഞങ്ങൾക്കും അവർക്കും അത് സന്തോഷം നൽകി.... കോളേജിലെ കുട്ടികളുടെയും ഒപ്പം അവിടുത്തെ ആൾക്കാരുടെയും പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു..... പലതും പഠിപ്പിച്ച് തന്ന ഒരു യാത്ര...
സ്വന്തം മക്കളെയും ബന്ധുക്കളെയും കാത്തിരിക്കുന്ന ഒരുപാട് മുഖങ്ങൾ അവിടെ കണ്ടു.
ഞങ്ങളുടെ സ്നേഹ സമ്മാനമായി കുട്ടികളിൽ നിന്നും പിരിച്ച ഒരു തുകയും കുറച്ച് സാധനങ്ങളും അവർക്കായി കൊടുക്കാൻ സാധിച്ചു. കലയപുരം ജോസ് സാറിന്റെ അസാന്നിധ്യത്തിൽ വർഗീസ് മാത്യു സർ ആണ് ഞങ്ങളെ സ്വീകരിച്ചത്.
No comments:
Post a Comment