![]() |
അഖിൽ സാറും ഷംനറാണി മിസ്സും |
![]() |
Reflection day |
4/11/2024 തിങ്കളാഴ്ച സ്കൂൾ ഇൻഡക്ഷന് ശേഷമുള്ള റിഫ്ലക്ഷൻ ഡേ ആയിരുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്നര വരെയും ഇത് തുടർന്നു. അസംബ്ലിക്ക് ശേഷം 55 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി പ്രിൻസിപ്പാൾ ഞങ്ങളെ തിരിച്ചു. സ്കൂളിന്റെ ഇൻഡക്ഷൻ പ്രോഗ്രാമിലേക്ക് 20 സ്കൂളുകളിലായി ആണ് ഞങ്ങളുടെ കോളേജിൽ നിന്നും വിദ്യാർത്ഥികൾ പോയത്. ഇൻഡക്ഷന്റെ റിഫ്ലക്ഷൻ ഒരു ദിവസം കൊണ്ട് തന്നെ തീർക്കണം എന്നുള്ളതിനാൽ ആണ് പത്തു സ്കൂളിൽ പോയ ഏകദേശം 55 വിദ്യാർത്ഥികളെ വീതം പ്രിൻസിപ്പാൾ രണ്ട് ഗ്രൂപ്പുകളായി തിരിച്ചത്. അഞ്ചുദിവസത്തോളം സ്കൂളുകളിൽ പോയി അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചുവന്ന ഞങ്ങൾക്കു പുതിയ അനുഭവങ്ങളുടെയും അറിവുകളുടെയും പങ്കുവെക്കൽ കൂടിയായി മാറി ഈ റിഫ്ലക്ഷൻ ഡേ. ഞങ്ങൾ 23 വിദ്യാർത്ഥികൾ ആറു മുറിക്കടയിലുള്ള മാർത്തോമാ ഹൈസ്കൂളിൽ ആണ് പോയത്. ഓരോ വിദ്യാർത്ഥികൾക്കും സ്കൂളിന്റെ ഓരോ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സാധിച്ചു. അങ്ങനെ ഞങ്ങളെ കൂടാതെ മറ്റൊൻപത് സ്കൂളുകളിലെയും വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും മറ്റും പങ്കുവച്ചു. വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിനം ആയിരുന്നു അന്ന് ഞങ്ങൾക്ക് കോളേജിൽ....
No comments:
Post a Comment