Saturday, 19 October 2024

MICRO TEACHING WORKSHOP✨

 16/10/2024 ബുധൻ &18/10/2024 വെള്ളി ദിവസങ്ങളിൽ കോളേജിൽ micro teaching workshop ആയിരുന്നു.ബി എഡ് സിലബസിലെ ഒരു പോർഷൻ എന്ന നിലയിൽ മാത്രമല്ല  മൈക്രോ ടീച്ചിങ്ങിന്റെ പ്രാധാന്യം.  മറിച്ച്,അധ്യാപന പ്രക്രിയയിൽ അറിഞ്ഞിരിക്കേണ്ടതും അഭ്യസിച്ചിരിക്കേണ്ടതുമായ നിരവധി ടീച്ചിംഗ് സ്കില്ലുകളെ ഉൾക്കൊള്ളുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം എന്ന നിലയിൽ അതിന്റെ പ്രാധാന്യം വളരെ വലുതാണ്. കമ്മ്യൂണിക്കേഷൻ സ്കിൽ എക്സ്പ്ലനേഷൻ സ്കിൽ,  റീ ഇൻഫോസ്മെന്റ് സ്കിൽ എന്നിങ്ങനെ നിരവധി നൈപുണികളെ മനസ്സിലാക്കി തരാൻ മൈക്രോ ടീച്ചിങ്  വർക്ക്‌ ഷോപ്പിന് കഴിഞ്ഞു. രണ്ടുദിവസങ്ങളിലും രാവിലെ 10 മണിക്ക് തന്നെ വർക്ക്‌ ഷോപ്പ് ആരംഭിച്ചു. മൈക്രോ ടീച്ചിങ് എന്താണെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. മൈക്രോ ടീച്ചിങ്ങിൽ ഉൾപ്പെടുന്ന ഓരോ സ്കില്ലുകളുo ഓരോ വിദ്യാർത്ഥികളെ കൊണ്ട് സാർ ചെയ്യിപ്പിക്കുക കൂടി ചെയ്തു.





No comments:

Post a Comment

EIGHTH WEEK @AARUMURIKKADA