27/09/2024 വെള്ളിയാഴ്ച ആയിരുന്നു ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ പ്രോഗ്രാം. ഉച്ചക്ക് 2 മണിയ്ക്കാണ് പ്രോഗ്രാം തുടങ്ങിയത്. കോളേജ് പ്രിൻസിപ്പാളും ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ടീച്ചറും മറ്റു ടീച്ചേഴ്സും പരിപാടി കാണാൻ എത്തിയിരുന്നു. സ്വന്തമായി ഒരു ലോഗോ പ്രദർശിപ്പിച്ചുകൊണ്ടാണ് അവർ പ്രോഗ്രാം തുടങ്ങിയത്. റോസ് എന്ന വിദ്യാർത്ഥിനി ആണ് പരിപാടി ആംഗർ ചെയ്തത്. ലോഗോ പ്രദർശനത്തിന് ശേഷം വിവിധ കലാപരിപാടികൾ നടന്നു... പാട്ടും ഡാൻസും ഒക്കെ ചേർന്ന് മനോഹരമായൊരു വൈകുന്നേരം ആണ് അവർ സമ്മാനിച്ചത്. കുട്ടികളെ എല്ലാം പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് ഗെയിമുകളും ഉണ്ടായിരുന്നു.ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾകൊള്ളിച്ച ഒരു എക്സിബിഷൻ കൂടി നടത്തികൊണ്ടാണ് പരിപാടി അവസാനിച്ചത്
![]() |
Alphabet game |
No comments:
Post a Comment