Saturday, 27 September 2025
Monday, 22 September 2025
Sunday, 14 September 2025
SIXTH WEEK@M T H S AARUMURIKKADA
ബിഎഡ് കരിക്കുല ത്തിന്റെ ഭാഗമായുള്ള അധ്യാപന പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ചയും കടന്നുപോയിരിക്കുകയാണ്. ഓണാവധിക്ക് ശേഷമുള്ള ആദ്യ ആഴ്ചയായിരുന്നു ഇത്. 08/09/2025 മുതൽ 12/09/2025 വരെയായിരുന്നു ഈ ആഴ്ചയിൽ ക്ലാസുകൾ ഉണ്ടായിരുന്നത്. ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ഒക്കെ തന്നെ സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. അഞ്ചാം ഓണത്തിന് തന്നെ സ്കൂളുകൾ തുറന്നതു കൊണ്ടായിരിക്കാം കുട്ടികൾ കുറവായിരുന്നത്.
ഓണ പരീക്ഷയുടെ പേപ്പർ വിതരണം ആയിരുന്നു പ്രധാനമായും ഈ ആഴ്ചയിൽ നടന്നത് ഓണപ്പരീക്ഷയ്ക്ക് ശേഷമുള്ള പിടിഎ മീറ്റിംഗും ഈ ആഴ്ചയിലെ വെള്ളിയാഴ്ച ദിവസം സ്കൂളിൽ ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ടു. വ്യാഴാഴ്ച ദിവസം ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളിൽ ചിലർക്ക് ഒബ്സർവേഷൻ ഉണ്ടായിരുന്നു. ആയതിലേക്കായി കോളേജിൽ നിന്നും അധ്യാപകർ എത്തി. ആഴ്ചകളിൽ നടക്കാനുള്ള കലാകായിക മത്സരങ്ങളുടെ ഭാഗമായി കുട്ടികൾ മിക്കവരും ഗ്രൗണ്ടിൽ പരിശീലനത്തിൽ തന്നെയായിരുന്നു.
ആഴ്ചയിൽ ഓരോ ദിവസങ്ങളിലും യോഗയും കരാട്ടയും കൊക്കോ ഗെയിം ഒക്കെ പഠിപ്പിക്കാനായി ഒരു പരിശീലകയും എത്താറുണ്ട്. സ്കൂൾതലം വിട്ട് ഡിസ്ട്രിക്ട് തലത്തിലേക്ക് മത്സരിക്കാൻ ആയുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയകളും ഈ ആഴ്ചയിൽ നടക്കുന്നുണ്ടായിരുന്നു. ആകെ മൊത്തത്തിൽ ഒരു തിരക്കുപിടിച്ച ആഴ്ച തന്നെയായിരുന്നു സ്കൂളിനെ സംബന്ധിച്ചിടത്തോളം കടന്നുപോയത്.
-
13/01/2025 തിങ്കളാഴ്ച മൈക്രോ ടീച്ചിങ് പ്രാക്ടിക്കലിന്റെ അവസാനത്തെ ദിവസമായിരുന്നു. രണ്ടാം സെമസ്റ്ററിലെ പ്രാക്ടിക്കൽ ചെയ്യാനായി മൂന്നുനാല് വ...
-
5/11/2024 ചൊവ്വാഴ്ച ആയിരുന്നു ഞങ്ങൾ മലയാള വിഭാഗം വിദ്യാർത്ഥികളുടെ അസോസിയേഷൻ പരിപാടി. ഞങ്ങൾ 22 പേരുടെ ഉത്തരവാദിത്വത്തിൽ മാത്രമായി ഒരു പരിപാട...
-
1/11/2024 വെള്ളിയാഴ്ച ഞങ്ങളുടെ കോളേജിലെ കേരളപ്പിറവി ദിന ആഘോഷവും അതോടൊപ്പം തന്നെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയ...